മപ്രം ഹോമിയോ ആശുപത്രിയിൽ മൊബൈൽ നൽകി ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ശ്രേദ്ദേയമായി.


എടവണ്ണപ്പാറ : ലാൻഡ് ഫോൺ തകരാറിലായതിനെ തുടർന്ന് ഡോക്ടറുടെ സേവനത്തെ കുറിച്ച് അറിയാൻ പ്രയാസപ്പെട്ട രോഗികൾക്ക് മൊബൈൽ നൽകി ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ശ്രേദ്ദേയമായി.
ക്ലബ്ബ് ഭാരവാഹി എം.കെ ഷാഹിദാണ് ഫോൺ സംഭാവന ചെയ്തത്.
 
 മപ്രം ഹോമിയൊ ഡിസ്പൻസറിയിൽ
ഒരുപാട് നാളായി ലാന്റ് ഫോൺ തകരാറിലായിട്ട് .

രോഗികൾക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നതിന് ആകെയുള്ള ലാന്റ് ഫോൺ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ എച്ച് .എം
 സി.മീറ്റിംഗിൽ ജീവനക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.
 
  ഇതെ തുടർന്നാണ്
 മപ്രം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഫോൺ നൽകാൻ തയ്യാറായത്.
 

 
ഹോമിയോ ഡിസ്പൻസറിയിൽ നടന്ന ചടങ്ങിൽജനറൽ സെക്രട്ടറി ഷംസു മപ്രം , ഹോമിയോ ഡോക്ടർ ജുബീന മേഡത്തിന്
മൊബൈൽ ഫോൺ കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് സലാം എളമരം, ഭാരവാഹികളായ കെ.പി മുഹമ്മത് ഹുസൈൻ,

 സഫർ ഇഖ്ബാൽ വി.പി. ശശികുമാർ വി.മുരളി ബഷീർ മാടത്തിങ്ങൽ തുടങ്ങിയവർ സന്നിഹിതരായി.

 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു