ഫ്യൂച്ചർ ടെക് കോൺക്ലേവ് സമാപിച്ചു

കൂളിമാട് : ഫ്യൂച്ചർ ടെക് കോൺക്ലേവ് സമാപിച്ചു

കൂളിമാട്: കുട്ടികൾക്ക് കാലത്തിനൊത്ത് കരുത്തേകാൻ കൂളിമാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഫ്യൂച്ചർ ടെക് കോൺക്ലേവ് ശ്രദ്ദേയമായി.


നൂതന ശാസ്ത്ര സാങ്കേതിക സാധ്യതകൾ അടുത്തറിയാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു.

ഫ്യൂച്ചർ സ്കൂളിന്റെ സഹ സ്ഥാപകൻ ശിഹാബുദ്ധീൻ പി.കെ ,എ ബി സി കോഡേർസ് സി.ഇ.ഒ. പത്തു വയസുകാരൻ മുഹമ്മദ് അമീൻ മുഖ്യ വിഷയങ്ങൾ അവതരിപ്പിച്ചു.

കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് നടന്ന ചടങ്ങിൽ ആർടിഫിഷ്യൽ ഇന്റലിജൻസ് , കോഡിംഗ്, ചാറ്റ് ജി.പി.ടി, ഭാവിയില ജോലി സാധ്യതകൾ എന്നിവയെ കുറിച് ശിഹാബുദ്ധീൻ പി.കെ ക്ലാസെടുത്തു.

യൂറോപിലെ ഡോക്ടർ മാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോടിക്സിന്റെയും സഹായത്തോടെ ഓപ്പറേഷൻസുകൾ നടത്തുമ്പോൾ ഇത്തരം നൂതന വിദ്യകൾ സ്വായത്തമാക്കുകയാണ് ഭാവിയിലെ ജോലി സാധ്യതകളുടെ അടിസ്ഥാനമെന്ന് ശിഹാബുദ്ധീൻ പറഞ്ഞു.

കൂളിമാട് മഹല്ല് കമ്മിറ്റിയുടെ വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

തെരെഞ്ഞെടുത്ത 50 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്.
ഖാദർ മാസ്റ്റർ, അയ്യൂബ് കൂളിമാട്, വാർഡ് മെമ്പർ റഫീഖ് , ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു