മപ്രം പുളിക്കൽ ജുമാഅത്ത് പള്ളിയുടെ കയറ്റത്തിൽ : മാലിന്യം ഉപേക്ഷിച്ച നിലയിൽ





എടവണ്ണപ്പാറ: മപ്രം പുളിക്കൽ ജുമാഅത്ത് പള്ളിയുടെ കയറ്റത്തിൽ

രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിറഞ്ഞ വലിയ ചാക്ക് ഉപേക്ഷിച്ച 
നിലയിൽ കണ്ടെത്തി.



ബുധനാഴ്ച രാവിലെ ഇതുവഴി കടന്നു പോയ യാത്രക്കാരാണ് മാലിന്യം നിറഞ്ഞ ചാക്ക് കണ്ടത്.

വേസ്റ്റുകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ കളയാൻ കരാറെടുക്കുന്നവരാണ് രാത്രിയുടെ മറവിൽ ഉപേക്ഷിച്ചു പോയതെന്നാണ്  കരുതുന്നത്.

നിരവധി വാഹനങ്ങൾ ഇടമുറിയാതെ കടന്നു പോകുന്ന റൂട്ടിൽ
മാലിന്യങ്ങൾ വലിചെറിഞ്ഞ് പോകുന്നത് നിത്യ സംഭവമാകുമെന്നും നാട്ടുകാർ ഭയക്കുന്നു.

ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.

രണ്ടാഴ്ച മുമ്പ് മപ്രം തക്കിയേക്കൽ ഗഫൂറിന്റെ വീടിനടുത്തു മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു