സാഫി ഐ.എ. എസ് അക്കാദമി പുതിയ അധ്യയന വർഷത്തിന് തുടക്കമായി.


വാഴയൂർ : ഡൽഹി ഫാക്ട്‌ലിറ്റികൾ നയിക്കുന്ന സാഫി ഐ.എ.എസ് അക്കാദമി ഏറ്റവും പുതിയ ബാച്ചിന് തുടക്കമായി.

ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള നാല്പത്തിയഞ്ച് ശതമാനം കുട്ടികൾ ഉൾപ്പെടെ നൂറോളം വിദ്യാർത്ഥികളടങ്ങുന്ന 2023-24 ബാച്ചിനാണ് തുടക്കം കുറിച്ചത്. സീനിയർ അക്കാദമിക്ക് കോർഡിനേറ്റർ ഷിബിലി ശഹാദത്തിയ
അധ്യക്ഷത വഹിച്ച പരിപാടിയിൽ സാഫി ചെയർമാൻ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
" രാജ്യത്തെ ഏറ്റവും നിലവാരമുള്ള ഐ.എ.എസ് പരിശീലന സ്ഥാപനമാക്കി സാഫി ഐ.എ. എസ് അക്കാദമിയെ മാറ്റുമെന്ന് ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടന വേദിയിൽ അഭിപ്രായപ്പെട്ടു "
ഐ.എ. എസ് അക്കാദമി ഡയറക്ടർ ഡോ.ഹംസ പറമ്പിൽ സ്വാഗതം അർപ്പിച്ചു. യു പി എസ് സി , സി എസ് ഇ 2023റാങ്ക് ഹോൾഡർ ഹുസൈൻ സയ്യിദ് (മുംബൈ )ചടങ്ങിൽ മുഖ്യ അതിഥിയായി. സാഫി വൈസ് ചെയർമാൻ എംപി അഹമ്മദ്‌, സാഫി ജനറൽ സെക്രട്ടറി എം എ മെഹബൂബ്, സാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊ.ഇ പി ഇമ്പിച്ചി കോയ,ഡയറക്ടർ,അഡ്മിനിസ്ട്രേഷൻ കേണൽ,നിസാർ അഹമ്മദ്‌ സീതി എന്നിവർ സംസാരിച്ചു. ശേഷം ചടങ്ങിൽ മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജീവ് കുമാർ ചൗധരി (ഐ.എ.എസ്) വിദ്യാർത്ഥികളുമായി സംവദിച്ചു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു