ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ്ചാന്ദ്രദിനം ആചരിച്ചു


എടവണ്ണപ്പാറ: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.


കൊളാഷ് മത്സരം,ക്വിസ്,ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്ലാനറ്റോറിയം സന്ദർശനവും സംഘടിപ്പിക്കുന്നുണ്ട് .

പരിപാടിയിൽ പ്രധാന അധ്യാപകൻ ടി കെ മൊയ്‌തീൻ കുട്ടി,അദ്ധ്യാപരായ എൻ വി സെബാസ്റ്റ്യൻ,യു കെ അബ്ദുൽ നാസർ,എം സി ഹസ്ന ,ടി അഷ്റബീഗം ,കെ സഈദ് ,സി മുഹമ്മദ് അഷ്‌റഫ് ,പി സി ഷഫീക്,സഹ്‌ല,റിബിൻഷ എന്നിവർ സംബന്ധിച്ചു

ചാന്ദ്രദിന ക്വിസ് പ്രോഗ്രാമിൽ കെ ഹംദാൻ ഒന്നാം സ്ഥാനം നേടി. പി സിബ ഫാത്തിമ, എം സി മിസ്ന എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു