വീടിനുമുകളിൽ തേക്ക് വീണു വീട് തകർന്നു .

എടവണ്ണപ്പാറ : വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഉണ്ടായ ശക്തമായ കാറ്റിൽ 
 ആലുങ്ങൽ വാവൂർ ഭാസ്കരന്റെ വീടിനുമുകളിൽ തേക്ക് വീണു വീട് പൂർണമായും തകർന്നു .

അടുക്കളയും വീടിന്റെ രണ്ട് റൂമുകളും ബാത്റൂം എന്നിവയടക്കം പൂർണമായും തകർന്നു ..ഭാസ്ക്കരന്റെ വീട് ഓട് മേഞ്ഞതായിരുന്നു.അപകടസമയത്ത് ഭാര്യ ലീലയും മരുമകൾ ശിശിനിയും അടുക്കളയിൽ ഉണ്ടായിരുന്നു .
ഇരുവരുംഅത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഭാസ്കരൻ പറഞ്ഞു .ഭാസ്കരൻ (67)കൂലിപ്പണിക്കാരനാണ്. വാർഡ് മെമ്പർ അസീസ് വീട് സന്ദർശിച്ചു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു