എളമരം ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ മഴ ശമിച്ചതിന് ശേഷം തുടങ്ങുമെന്ന് അധികൃതർ


ഒരു കോടി 30 ലക്ഷം രൂപയുടെ നവീകരണ ജോലികളാണ് നാല് കിലോമീറ്റർ വരുന്ന ഈ റോഡിൽ ചെയ്യേണ്ടിയിരുന്നത്. 

നവീകരണ ജോലികൾക്കായി വാട്ടർ അതോറിറ്റിയും കരാറുകാരനും തമ്മിൽ ഒപ്പുവെച്ചിട്ട് ഒരാഴ്ചയായി .

കനത്ത മഴയായതിനാൽ നിർമ്മാണം തുടങ്ങിയാൽ   അത് ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും മഴ അടങ്ങിയതിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ ജോലികൾ ഉടൻ തീർക്കാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. 

വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പിന്റെ അഞ്ചുകോടിയുടെ ജോലികൾ തുടങ്ങുമെന്നും അറിയിച്ചിരുന്നു. 

അഞ്ചു കോടി രൂപയുടെ നിർമ്മാണ ജോലികൾക്കുള്ള ഫണ്ട് അനുവദിച്ചിട്ട് രണ്ട് വർഷമാകുന്നു .

വാട്ടർ അതോറിറ്റിയുടെ ജോലികൾ നേരത്തെ പൊതുമരാമത്ത് വകുപ്പ് ചെയ്യുമെന്നായിരുന്നു ധാരണ. 
അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോവുകയും ചെയ്തു. 

എന്നാൽ, ഗവൺമെൻറ് ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ജല മിഷൻ ജോലികൾക്ക് വേണ്ടിയും വാട്ടർഅതോറിറ്റിയുടെ മറ്റു ജോലികൾക്ക് വേണ്ടിയും കീറിയ ജോലികൾ അതോറിറ്റി തന്നെ ചെയ്യണമെന്ന ഉത്തരവ് ഇറങ്ങുകയായിരുന്നു .

ആയതിനാൽ, വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയ ഒരു കോടി 30 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് തന്നെ തിരിച്ചു നൽകാൻ സമയമെടുത്തു .
ഇതാണ് ജോലികൾ വൈകാനുണ്ടായ ഉണ്ടായ കാരണം. 

എളമരം കടവ് പാലവും കൂളിമാട് കടവ് പാലവും ഗതാഗതത്തിനു തുറന്നു നൽകിയതോടെ പ്രധാന റോഡായ എളമരം ഇരട്ടമൊഴി റോഡ് അപകട സാധ്യത നിറഞ്ഞ റോഡായി മാറിയിരിക്കുകയാണ് .

ഇരുഭാഗങ്ങളിലും അതോറിറ്റി കീറിയതും ബാക്കി വരുന്ന ഇടങ്ങളിൽ കാട് മൂടി കിടക്കുകയുമാണ്. റോഡിന്റെ പലയിടങ്ങളിലും കുണ്ടും കുഴിയും നിറഞ്ഞതാണ്. 

മാത്രമല്ല, ഇടമുറിയാതെ പോകുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാൻ കാൽനടയാത്രക്കാർക്ക് സ്ഥലം ഇല്ലാതാവുകയും ഗട്ടറിൽ വീഴേണ്ട അവസ്ഥയുമാണ് എന്നാണ് നാട്ടുകാർ പറയുന്നത് .

ഏതായാലും ,വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് ജോലികൾ ആരംഭിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു