മപ്രം മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ.

  
മപ്രം മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ .എല്ലാ വർഷവും വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ നാട്ടുകാർ ക്വോറി വേസ്റ്റിട്ട് പരിഹാരം കാണുകയാണ് പതിവ്. ഈ വർഷവും മഴ കനത്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ് .
കൂളിമാട് പാലം , എളമരം കടവ് പാലം തുറന്ന തോട് കൂടി വാഹനങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കയാണ്.


 ഇത് വഴി പോവുന്ന കാൽ നടയാത്രക്കാരുടെ മേൽ വെള്ളം തെറിക്കുന്ന അവസ്ഥയാണുള്ളത്. 
 ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു .

 എളമരം ഇരട്ട മൊഴി റോഡിൽ അഞ്ചു കോടി രൂപയുടെ നിർമ്മാണം നടക്കാനിരിക്കെ മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
മാത്രമല്ല, വെള്ളക്കെട്ടിൽ കൊതുക് ജന്യ രോഗങ്ങൾ പകരാനുള്ള സാധ്യത ഉണ്ടെന്നും ഇത് സമീപത്തെ വീടുകൾക്ക് ഭീഷണിയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .

 
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു