ഒരു മാസത്തോളമായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ എടവണ്ണപ്പാറ ഇരുട്ടിൽ .

 



എടവണ്ണപ്പാറ : ഒരു മാസത്തോളമായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ എടവണ്ണപ്പാറ ഇരുട്ടിൽ .

 എളമരം റോഡ്, അരീക്കോട് റോഡ് ,
കോഴിക്കോട് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് വിളക്ക് ഒരു മാസമായിട്ടും പ്രവർത്തനക്ഷമമല്ലാതായിട്ട്.

 
തെരുവിളക്ക് പ്രവർത്തിക്കാത്തതിനാൽ തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന എടവണ്ണപ്പാറയിൽ രാത്രി കാലങ്ങളിൽ കാൽനടയാത്രക്കാർക്കും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഏറെ പ്രയാസപ്പെടുന്നത്.

 കൂളിമാട് പാലം എളമരം കടവ് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ വാഹന ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുന്ന എടവണ്ണപ്പാറയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു .

ഹൈമാസ് ലൈറ്റും തെരുവ് വിളക്കിന്റെയും കണക്ഷൻ ഒന്നായതിലാണ് രണ്ടു വിളക്കുകളും പ്രവർത്തിക്കാത്തത് എന്ന് നാട്ടുകാർ പറയുന്നു .

കൊണ്ടോട്ടി റോഡിലെ തെരുവ് വിളക്ക് പ്രകാശിക്കുന്നുണ്ട്. 

തെരുവ് വിളക്ക് വിഷയത്തിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും വ്യാപാരികളും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു