ഒളവട്ടൂർ HIOHSS :ചെസ്സ് കളരി സംഘടിപ്പിച്ചു

ഒളവട്ടൂർ HIOHSS :ചെസ്സ് കളരി സംഘടിപ്പിച്ചു

ഒളവട്ടൂർ:ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ലെ വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം നൽകുന്ന പദ്ധതി ചെസ്സ് കളരി ആരംഭിച്ചു.

 സ്കൂൾ കായികവേദിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘദിപ്പിക്കുന്നത്.
ലോക ചെസ്സ് ദിനമായ ജൂലൈ 20 ന് പദ്ധതിക്ക് തുടക്കം കുറിച്ചു.നിരവധി വിദ്യാർഥികൾ പങ്കെടുത്ത ചെസ്സ് പരിശീലന കളരി ഹെഡ് മാസ്റ്റർ 
ടി കെ മൊയ്‌തീൻ കുട്ടി ഉത്ഘാടനം ചെയ്തു .അധ്യാപകരായ സമദ് പൊന്നാട്,യു അബ്ദുൽ നാസർ , സി മുഹമ്മദ് അശ്റഫ്  എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.  പരിശീലന കളരി ഫിഡെ റേറ്റഡ് താരം മുഹമ്മദ് റാഫി കടുങ്ങല്ലൂർ നിയന്ത്രിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു