എളമരം മുതൽ ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് മുമ്പ്കുഴികൾ നികത്താൻ കാരാറുകാരനോട് ആവശ്യപ്പെടുമെന്ന് എഞ്ചിനിയർ

എടവണ്ണപ്പാറ : എളമരം മുതൽ ഇരട്ടമൊഴി വരെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് മുമ്പ് കുഴികൾ നികത്താൻ കാരാറുകാരനോട് ആവശ്യപ്പെടുമെന്ന് വാട്ടർ അതോറിറ്റി എഞ്ചിനിയർ പറഞ്ഞു.



എളമരം മുതൽ ഇരട്ട മൊഴി വരെ 
ജല അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് കരാർ ഒപ്പിട്ടു വെങ്കിലും ശക്തമായ മഴ കാരണം നിർത്തി വെച്ചതായിരുന്നു .

എന്നാൽ ,റോഡിൽ രൂപപ്പെട്ട കുഴികളിൽ 
പെട്ട് ഇരുചക്ര വാഹനങ്ങളും
കാൽനടയാത്രക്കാരുംഅപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായതിനാൽ നാട്ടുകാർ പൊറുതിമുട്ടിയിരുന്നു .


 ഞായറാഴ്ച രാവിലെ മുട്ടുങ്ങൽ അങ്ങാടിയിൽ വച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി എഞ്ചിനിയർക്ക് മൊബൈലിൽ വിളിച്ച് പരാതിപ്പെട്ടു.
 

  മഴ ആയതിനാലാണ് പണി തുടങ്ങാത്ത തെന്നും ശക്തി കുറഞ്ഞാൽ പണി തുടങ്ങാമെന്നും എഞ്ചിനിയർ അറിയിച്ചെങ്കിലും കുഴിയിൽ പെട്ട് ആളുകൾ വീഴുന്നത് പതിവായതിനാൽ ജനങ്ങൾപൊറുതിമുട്ടിയിരിക്കുകയാണെന്നും നാട്ടുകാർ അറിയിച്ചു.
  
 തുടർന്നാണ് കരാറുകാരനോട് കുഴികൾ ക്വോറി വേസ്റ്റ് നികത്തുന്നതിന് കുറിച്ച് ആലോചിക്കാമെന്ന് എഞ്ചിനിയർ അറിയിച്ചത്. 
  ഗഫൂർ മാധ്യമം, നൗഷാദ് ബാവ ,അഷ്റഫ് മപ്രം എന്നിവർ എഞ്ചിനീയറുമായി സംസാരിച്ചു .

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു