ചെറുവാടിക്കടവ് ഇറിഗേഷൻ കനാലിന്റെ വെട്ടത്തൂർ ചെറുവാടിക്കടവിലുള്ള ടാങ്ക് കാട് മൂടി കിടക്കുന്നു.





എടവണ്ണപ്പാറ: ചെറുവാടിക്കടവ് ഇറിഗേഷൻ കനാലിന്റെ വെട്ടത്തൂർ ചെറുവാടിക്കടവിലുള്ള ടാങ്ക് കാട് മൂടി കിടക്കുന്നു.

ടാങ്കിന്റെ ചുറ്റും കാട് മൂടി കിടക്കുന്നത് കൂടാതെ , ടാങ്കിൽ വെള്ളവും കെട്ടി കിടക്കുകയാണ്. മഴക്കാലങ്ങളിൽ കൊതുക് ജന്യ രോഗങ്ങൾ പകരാൻ ഏറെ സാധ്യതയുള്ളതിനാൽ സമീപത്ത് താമസിക്കുന്ന വീട്ടുകാർക്ക് ഇത് ഏറെ ഭീക്ഷണിയാണ്.

ഇറിഗേഷൻ കനാലിന്റെ ചുറ്റും കാട് മൂടി കിടക്കുന്നതിനാൽ പ്രവർത്തനരഹിതമാണോ എന്നും സംശയിക്കുന്നവരുണ്ട്. കാട് വെട്ടി ശുചീകരിച്ചും ടാങ്കിന് മൂടി വെച്ചും സൂരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

വേനലിൽ കർഷകരുടെ പ്രധാന ആശ്രയമാണ് ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ വഴിയുള്ള പമ്പിംഗ് . കൂടാതെ , കനാലിന്റെ സമീപങ്ങളിലെ ജലവിതാനത്തെയും ഏറെ സ്വാധിനിക്കുന്നു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു