ലോകജനസംഖ്യാ ദിനത്തിൽകാനേഷുമാരി സംഘടിപ്പിച്ചു

 





.

എടവണ്ണപ്പാറ; ചാലിയപ്പുറം ഗവ; ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനത്തിൽ കാനേഷുമാരി (ജനസംഖ്യാ കണക്കെടുപ്പ്) സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പ്രത്യേകമായി തയ്യാറാക്കിയ ഫോർമാറ്റുകളിൽ
അയൽപക്ക വീടുകൾ കേന്ദ്രീകരിച്ചാണ് കാനേഷുമാരി കണക്ക് ശേഖരിച്ചത്. ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വീടുകളിൽ നിന്ന് ദത്തങ്ങൾ ശേഖരിച്ചു.
പ്രധാനാധ്യാപകൻ പി.മുസ്തഫ മാസ്റ്റർ രേഖകൾ ഏറ്റുവാങ്ങി.

വർധിച്ചു വരുന്ന ജനസംഖ്യ മൂലമുണ്ടാകുന്ന സാമൂഹിക,
പാരിസ്ഥിതിക, സാമ്പത്തിക,
ഭൗതിക വിഷയങ്ങൾ തുടങ്ങിയവ കുട്ടികളെ 
ബോധവൽക്കരിച്ചു. 

പരിപാടികൾക്ക് SRG കൺവീനർ കെ പി ഫൈസൽ , എസ് എസ് ക്ലബ് കൺവീനർ നഷീദ , ശ്രീജിനി, ശംസുദ്ധീൻ, മഞ്ജുഷ , ലിജീഷ് എന്നിവർ നേത്യത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു