പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: കുറ്റിയടിക്കൽ നാട്ടുകാർ തടഞ്ഞു


പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ . കുറ്റിയെടുക്കാൻ എത്തിയത് നാട്ടുകാർ തടഞ്ഞു


എടവണ്ണപ്പാറ : പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ചെറുവായൂർ ചോലക്കലിൽ കുറ്റിയെടുക്കാൻ എത്തിയത് നാട്ടുകാർ തടഞ്ഞു.
ഡെപ്യൂട്ടി ഡോക്ടർ അരുൺ കമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി അതിര് നിർണയിച്ച് കുറ്റിയടിക്കാൻ എത്തിയിരുന്നത് .
 
 രാവിലെ 9 30 ന് എത്തിയ സംഘത്തെ ഗ്രീൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. 
 
വിവിധ രാഷ്ട്രീയപാർട്ടികൾ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതിഷേധത്തിന് എത്തിയത്.
പുതിയ പാക്കേജനുസരിച്ച് നഷ്ടപരിഹാരം വേണമെന്നാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.

പുതിയ പാക്കേജ് ലഭിക്കുന്നത്വരെ ശക്തമായി മുന്നോട്ടുപോകുന്നുമെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു.

ഇതിനായി ഗ്രീൻഫീൽഡ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ മണ്ഡലം കമ്മിറ്റി , താലൂക്ക് കമ്മിറ്റി ,ജില്ലാ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. 
ഇതിനകം 46 ലധികം കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട് .

ഗ്രീൻ ഫീൽഡ് ഹൈവേക്ക് നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നു.
 എന്നിട്ടും മാർക്കറ്റ് വില നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് സമരക്കാർ ചൂണ്ടികാട്ടി.
 
ദേശീയപാത 66 ന് സ്ഥലം നൽകിയവർക്ക് നൽകിയ അതേ വിധത്തിലുള്ള നഷ്ടപരിഹാരം ഓഫർ ചെയ്തിരുന്നുവെന്നാണ് സമരക്കാർ പറയുന്നത് .
പിന്നീട് ആധാരത്തിൽ കാണിച്ച തുകയുടെ ഇരട്ടി തുകയേ നൽകുന്നുവെന്ന് അറിയിച്ചത്.

റോഡില്ലാത്ത മേഖലയിലൂടെ പുതിയ റോഡ് വെട്ടി പോകുമ്പോള്‍ വലിയ തോതിൽ സ്ഥലം നഷ്ടപ്പെടും.
  അതേപോലെ , വില നൽകുന്നതിന് നിശ്ചിത കിലോമീറ്റർ പരിധി നിശ്ചയിച്ചിരുന്നു.
 
 സർക്കാർ നൽകുന്ന തുകയും നാട്ടിലെ മാർക്കറ്റ് വിലയും അന്തരമുണ്ടെങ്കിൽ വീട്, സ്ഥലം നഷ്ടപ്പെടുന്നവർക്ക് ലോൺ എടുക്കേണ്ട സാഹചര്യം ഉണ്ടാവുമെന്നാണ് പറയുന്നത്.
 

 സമരക്കാർ റോഡിനെതിരെല്ലെന്നും പുതിയ പാക്കേജ് ലഭിക്കുന്നതുവരെ ശക്തമായ സമര മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്നും സമരക്കാർ അറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു