വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ .

എടവണ്ണപ്പാറ: കൂളിമാട് പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ പ്രധാന റോഡായ വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ .

വാലില്ലാപ്പുഴ ഇരട്ട മൊഴി റോഡ് നവീകരിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിരുന്നു.


വാലില്ലാപ്പുഴ മുതൽ എളമരം വരെ എളമരം പാലം നവീകരണവുമായി ബന്ധപ്പെട്ട് നേരത്തെ നവീകരിച്ചിരുന്നു.



ആയതിനാൽ എളമരം മുതൽ ഇരട്ട മൊഴി വരെ ആവശ്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് സർക്കാറിന് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു.
എസ്റ്റിമേറ്റ് സമർപ്പിച്ചതിനു ശേഷം ഉണ്ടായ ജിഎസ്ടി അപ്ഡേറ്റ് ആവശ്യാർത്ഥം എസ്റ്റിമേറ്റ് സർക്കാറിന് വീണ്ടും സമർപ്പിച്ചിരിക്കുകയാണ്.

 എസ്റ്റിമേറ്റ് സമർപ്പിക്കുന്ന സമയം ജിഎസ്ടി 18% ആയിരുന്നു .ഇപ്പോൾ പന്ത്രണ്ട് ശതമാനമായി മാറിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പുതുക്കലിനാണ് ഇപ്പോൾ വീണ്ടും സമർപ്പിച്ചിട്ടുള്ളത്.

അഞ്ചു കോടിയിൽ വാലില്ലാപുഴ മുതൽ എളമരം വരെയുള്ള ഭാഗം നേരത്തെ നവീകരിച്ചതിനാൽ ഇവിടേക്കാവശ്യമായ തുക ബാക്കിയായി വരും.

 അതുപോലെ വാട്ടർ അതോറിറ്റി എളമരം മുതൽ ഇരട്ടമൊഴി വരെ പൈപ്പ് ഇടുന്നതിനു വേണ്ടി പൊതുമരാമത്ത് വകുപ്പിന് കെട്ടിവച്ച ഒരു കോടിയലധികം വരുന്ന തുകയും എളമരം മുതൽ ഇരട്ടമൊഴി വരെ നവീകരണത്തിൽ ഉൾപ്പെടുത്തണമെന്നു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, കൂളിമാട് പാലത്തിന്റെ  
അവസാന രണ്ട് സ്പാനുകൾക്കായുള്ള കോൺക്രീറ്റിൽ ഒരു സ്പാനിന്റെ കോൺഗ്രീറ്റ് ഈ ആഴ്ച ഉണ്ടാകും.


 അവശേഷിക്കുന്ന സ്പാനിന്റെ സ്ലാബ് കോൺക്രീറ്റ് അടുത്തമാസം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

കൂളിമാട് പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഏറ്റവും തിരക്കനുഭവപ്പെടുന്ന റോഡായി ഈ റോഡ് മാറും.

എട്ടു മീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്റർ ടാറിങ്ങും ബാക്കി വരുന്ന ഭാഗം കോൺക്രീറ്റും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജിന് സ്ലാബ് ഉൾപ്പെടെയാണ് സർക്കാറിന് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളത്.

എളമരം മുതൽ വാലില്ലാ പുഴ വരെ റോഡിൻറെ ഇരുവശവും വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ വേണ്ടി കീറിയിരിക്കുകയാണ്.

റോഡ് ഇരുഭാഗവും പലയിടങ്ങളിലും മൂടപ്പെടാതെ കിടക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല. കൂടാതെ ,റോഡിൻറെ പലയിടങ്ങളിലും കാട് മൂടി കിടക്കുകയാണ്.

 നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട എളമരം കടവ് പാലത്തിന്റെയും പ്രധാന റോഡിതായതിനാൽ വാഹനത്തിരക്ക് കൂടുകയും കാൽനടയാത്രക്കാർ പ്രയാസപ്പെടുന്ന അവസ്ഥയിലേക്ക് ഇത് വഴിവെക്കും.


റോഡ് നവീകരണം ഇനിയും വൈകുകയാണെങ്കിൽ അപകട സാധ്യതയുള്ള ഒരു റോഡായി ഇത് മാറുമെന്ന് ആശങ്കയിലാണ് നാട്ടുകാർ ഇപ്പോൾ.

സാങ്കേതിക പ്രശ്നങ്ങൾ ഉടൻ തീർത്ത് നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു