വായനാദിനത്തിൽ കുട്ടി ലൈബ്രറിയൻ ഹാഷിം ശ്രദ്ധേയനാകുന്നു


എടവണ്ണപ്പാറ :
 "നമ്മൾ " മപ്രം മുട്ടുങ്ങൽ ലൈബ്രറി കഴിഞ്ഞ വർഷം ആരംഭിച്ച ബാല ലൈബ്രറിയുടെ പുസ്തകങ്ങൾ കൃത്യമായി കൈകാര്യം ചെയ്തും പുസ്തക വായന മറ്റു കുട്ടികളിൽ പ്രോത്സാഹിപ്പിച്ചുമാണ്
  ഹാഷിം ശ്രദ്ധേയനായത്.


തന്നോടൊപ്പം പഠിക്കുന്ന കൂട്ടുകാർക്കും തന്റെ വീടിനടുത്തുള്ള വിദ്യാർഥികൾക്കും വീട്ടിൽ ആരംഭിച്ച പുസ്തകങ്ങൾ നൽകിയാണ് ഹാഷിം ശ്രദ്ദേയനായത്. 


കൂടുതൽ വിദ്യാർത്ഥികൾക്ക് പുസ്തകവായനയിൽ താൽപര്യമുണ്ടെന്ന് ഹാഷിം പറഞ്ഞു.

കുട്ടിക്കഥകൾക്കും ക്വിസ് പുസ്തകങ്ങൾക്കുമാണ് കൂടുതൽ വിദ്യാർത്ഥികൾ താല്പര്യം കാണിക്കുന്നതെന്നും ഹാഷിം ചൂണ്ടികാട്ടി .

ഖസാക്കിന്റെ ഇതിഹാസം ,പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും വിദ്യാർഥികൾ എടുക്കുന്നുണ്ടെന്നും ഹാഷിം പറയുന്നു.

 കൂടുതൽ പുസ്തകങ്ങൾ ഇനിയും വേണമെന്നും പുസ്തകങ്ങളെ അടിസ്ഥാനമാക്കി മത്സരങ്ങളും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കണമെന്നും ഹാഷിം അഭിപ്രായപ്പെട്ടു .

അക്കാഡമിക് അക്കാദമികേതര രംഗങ്ങളിൽ മികച്ച പ്രകടനം പുലർത്തുന്ന ഹാഷിമിനെ കഴിഞ്ഞവർഷം "നമ്മൾ " മപ്രം മുട്ടുങ്ങൽ മികച്ച കുട്ടി വായനക്കാരനായി തെരഞ്ഞെടുത്തിരുന്നു. 


പുസ്തകങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്നുവെന്നും
പുസ്തകമെടുക്കാൻ സുഹൃത്ത്ക്കളെ പ്രോൽസാഹിപ്പിക്കാറുണ്ടെന്നും ഹാഷിമിനെ കുറിച്ച് വീട്ടുകാർ പറയുന്നു.
യുവ കർഷകനായ നജ്മുദ്ദീന്റെ മകനാണ് ഹാഷിം. . 
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു