കൂളിമാട് പാലം : പ്രദേശങ്ങളെ മാത്രമല്ല, മനസുകളെയും കൂട്ടിയിണക്കും. പി.ടി.എ. റഹീം എം.എൽ.എ.


എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലം പ്രദേശങ്ങളെ മാത്രമല്ല, മനസുകളെയും കൂട്ടിയിണക്കുമെന്ന് കുന്ദമംഗലം നിയോജ മണ്ഡലം എം.എൽ. എ പി.ടി.. എ റഹീം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്ക്കൂളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്. എൽ.സി യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , കൂളിമാട് പാലത്തിനായി മപ്രം ഭാഗത്ത് നിന്ന് അണിനിരന്നവരെയും ആദരിക്കുന്ന ചടങ്ങായിരുന്നു.

ശിഹാബ് ഐ.എ സ്, റഹ്മത്തുള്ള സഖാഫി എളമരം, ഗഫൂർ ഓളിയേക്കൽ ( ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ) 
സി.വി. സക്കറിയ ( വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ) കെ.പി. മുഹമ്മദ് ഹുസൈൻ, അഷ്റഫ് മപ്രം, വലിയുണ്ണി തങ്ങൾ, ഇ.എം. റസാഖ് മാസ്റ്റർ, സി.എം. മൗലവി വാഴക്കാട്, ബക്ഷീർ മാസ്റ്റർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു