എടവണ്ണപ്പാറ :മൂഴിക്കൽ തോടിന് സമീപം മുറിച്ചിട്ട മരം ഭീഷണിയാകുന്നു .

എടവണ്ണപ്പാറ: എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പാലത്തിൽ നിന്ന് 200 മീറ്റർ മുകളിലായി മൂഴിക്കൽ തോടിന് സമീപം മുറിച്ചിട്ട മരം ഭീഷണിയാകുന്നു .



രണ്ടാഴ്ചകൾക്ക് മുമ്പാണ് മരം മുറിച്ചത്. മരത്തിന്റെ ഉടമസ്ഥൻ ഇതുവരെ കൊണ്ടുപോയിട്ടില്ല. ഉപേക്ഷിച്ച നിലയിലാണ് കാണപ്പെടുന്നത് .


 മരത്തിന്റെ കഷണങ്ങൾ ഒലിച്ചുപോയി ബസ് സ്റ്റാൻഡിനടുത്തുള്ള തടയിണയിൽ തട്ടി നിന്നാൽ ഒഴുക്കിനെ ബാധിക്കുകയും മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും ചെയ്യുമെന്ന് ചൂണ്ടി കാട്ടുന്നു.
 
 ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .

ബന്ധപ്പെട്ട അധികൃതർ മരം എടുത്തുമാറ്റുകയും സുരക്ഷിതമായ രീതിയിൽ പുനർവിന്യസിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു