മപ്രം തടായി : കുടിവെള്ളം തടസ്സപ്പെടുന്നതും ജനങ്ങൾ പൊറുതിമുട്ടുന്നതും ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു .

എടവണ്ണപ്പാറ :മപ്രം തടായിയിൽ കുടിവെള്ളം തടസ്സപ്പെടുന്നതും ജനങ്ങൾ പൊറുതിമുട്ടുന്നതും ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു .


കഴിഞ്ഞ വേനലിൽ കുടിവെള്ള പ്രശ്നം മൂലം പൊറുതിമുട്ടിയ കഥകൾ മായുന്നതിനുമുമ്പ് വർഷകാലം ആരംഭിച്ചിട്ടും കുടിവെള്ള പ്രശ്നം തുടങ്ങിയിരിക്കുകയാണ് മപ്രം തടായിയിൽ .

ശാശ്വത പരിഹാരം തേടി മുട്ടാത്ത വാതിലുകൾ ഇനി ഈ പ്രദേശത്തുകാർക്ക് ഇല്ല .

കഴിഞ്ഞദിവസം എളമരം പാലക്കുഴി ജംഗ്ഷനിൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് കുടിവെള്ളം ഈ ഭാഗത്ത് 
തടസ്സമായത്.




വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാർ നിരന്തരം വിളിച്ചു കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും നാളെ വരും പിറ്റേന്ന് വരും എന്നീ പതിവ് ഉത്തരങ്ങളാണ് ഇവരിൽ നിന്ന് ലഭിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത് .

നേരത്തെ കൊന്നാര് പദ്ധതി വഴി ജലം എത്തുന്ന സമയത്ത് 
പ്രയാസങ്ങൾ വളരെ കുറവായിരുന്നു. ചീക്കോട് കുടിവെള്ള പദ്ധതിയിൽ 
 കൊന്നാര് കുടിവെള്ള പദ്ധതി ലയിപ്പിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.
 
  

 കൊന്നാര് കുടിവെള്ള പദ്ധതിയുടെ ഒരു ടാങ്ക് മപ്രം തടായിയിൽ ഉണ്ട്.
 ഈ ടാങ്കിലേക്ക് കൊന്നാര് കുടിവെള്ള പദ്ധതിയുടെ പമ്പിൽ നിന്ന് തടായിലെ ടാങ്കിലേക്ക് ജലം എത്തിച്ചാൽ വെള്ളം സുലഭമായി ലഭിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .

ശാശ്വത പരിഹാരം തേടി മപ്പുറത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ചു ചേർക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .

മഴക്കാലത്തും കുടിവെള്ളത്തിനായി ചാലിയാർ പുഴയിൽ കൂട്ടംകൂട്ടമായി സ്ത്രീകളും കുട്ടികളും പോകുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത് .

ഏതായാലും മപ്രം തടായിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കുന്നതുവരെ നിരന്തരമായ സമര പോരാട്ടങ്ങൾക്ക് 
തുടക്കം കുറിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു