കൂളിമാട് പാലം : വയോജന പാർക്ക് വിദഗ്ധ സംഘം സന്ദർശിച്ചു

 
കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ചയാണ് നടന്നിരുന്നത്.

പാലത്തിന്റെ കൂളിമാട് ഭാഗത്ത് സർക്കാർ അധീനതയിലുള്ള ഒരു ഏക്കറോളം സ്ഥലത്താണ് വയോജന പാർക്ക് വരുന്നത്.

 കുന്ദമംഗലം എം.എൽ എ പി.ടി.എ റഹീം നൽകിയ നിർദ്ദേശാനുസരണം യു.എൽ.സി.സിയിലെ വിദഗ്ധരാണ് സ്ഥലം പരിശോധിക്കാനെത്തിയത്.

പാർക്കിനോടു അനുബന്ധിച്ച് ഒഴുകുന്ന നീന്തൽക്കുളവും ഉൾപ്പെടുത്തും.

 ചാലിയാറിലും ഇരുവഞ്ഞി പുഴയിലും നീർ നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പുഴയിൽ കുളിക്കാനും അലക്കാനുമായി ആളുകൾ എത്താതായിരുന്നു.

യു എൽ സി സി യിലെ  എൻജിനീയർ   പ്രകാശൻ , , ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻറ് എഞ്ചിനിയർ  ഫൈസൽ ,മജീദ്ന,സീർ കൂളിമാട് എന്നിവരാണ് എത്തിയത്.

  ചാലിയാർ പുഴയും ഇരുവഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് വലിയ ടൂറിസ സാധ്യതയാണ് നില നിൽക്കുന്നത്.

 കൂളിമാട് ടൂറിസം സ്പോട്ടായി മാറുമെന്ന് ഉദ്ഘാടന വേദിയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
വിദ്ഗ്ധ സംഗം തയ്യാറാക്കിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
തുടർന്നാണ് സർക്കാർ നടപടികൾ ഉണ്ടാവുക.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു