എടവണ്ണപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് താരം ഓട്ടുപാറ- കുളിമാട് റോഡിലെ അപകട ഗർത്തങ്ങൾ നികത്തിയാണ് ഡ്രൈവർമാർ ശ്രദ്ധേയരായത് .



എടവണ്ണപ്പാറ :എടവണ്ണപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ശ്രദ്ധേയരാവുന്നു .

കൂളിമാട് പാലം തുറന്നതോടെ 
വാഹന ബാഹുല്യം കൊണ്ട് പൊറുതിമുട്ടിയ ഓട്ടുപാറ- കുളിമാട് റോഡിലെ അപകട ഗർത്തങ്ങൾ നികത്തിയാണ് ഡ്രൈവർമാർ ശ്രദ്ധേയരായത് .

ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയമാണെങ്കിൽ പോലും അതല്ലാം മാറ്റിവെച്ച് ജനോപകാരപ്രദമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയായിരുന്നു ഇവർ .

എടവണ്ണപ്പാറയിലെ ഡ്രൈവർമാരായ ജാഫർ , ഇബ്രാഹിം, ഷെഫീഖ് ,ശശി മപ്രം , മുനീർ പുളിയേക്കൽ എന്നിവരാണ് 
അപകടകര ഗർത്തങ്ങൾ നികത്താൻ 
നേതൃത്വം നൽകിയത് .

കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ അന്യദേശങ്ങളിൽ നിന്ന് വരുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗർത്തങ്ങളിൽ പെടാനുള്ള സാധ്യത ഏറെയാണ് .

ചൊവ്വാഴ്ച 11 മണിക്കാണ് 
ഡ്രൈവർമാർ ഈ ജനോപകാരപ്രദമായ സേവനം ചെയ്തത് .

മപ്പുറം പുളിക്കൽ ജംഗ്ഷൻ മുതൽ ജലാലിയ്യ സ്കൂൾ വരെയുള്ള 
നിരവധി ഗർത്തങ്ങളാണ് ഇവർ 
ചെങ്കല്ല് പാകി നികത്തിയത് .

ചെങ്കല്ലുകൊണ്ട് നികത്തിയതിനാൽ കൂടുതൽ ഉറപ്പു ഉണ്ടാകുമെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി .

എടവണ്ണപ്പാറ ഡ്രൈവർമാരുടെ 
സൽ പ്രവർത്തിയെ നാട്ടുകാർ പ്രശംസിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു