കൊണ്ടോട്ടി - എടവണ്ണപ്പാറ അരീക്കോട് റോഡ് ഉദ്ഘാടനത്തിന് മുമ്പേ പാച്ച് വർക്ക് തുടങ്ങി



എടവണ്ണപ്പാറ : 123 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടുപയോഗിച്ച് കൊണ്ടോട്ടി - എടവണ്ണപ്പാറ- അരീക്കോട് റോഡ് നിർമാണത്തിന് ഉദ്ഘാടനം മുമ്പേ പാച്ച് വർക്ക് ചെയ്യേണ്ട ഗതികേട് .

എടവണ്ണപ്പാറക്കടുത്ത കൊളമ്പലം സ്രാമ്പിയ പടിക്ക് മുമ്പിലാണ് 
ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ കണ്ടതിനെ തുടർന്ന് പാച്ച് വർക്ക് ആരംഭിച്ചത്.. 150 മീറ്ററോളം നീളത്തിൽ 
റോഡ് പൊട്ടിയതിനാൽ പാച്ച് വർക്ക് ആരംഭിച്ചു. 

ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തി . 

ഒരു മാസം മുമ്പാണ് ഇവിടെ ടാറിംഗ് കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്കുമുമ്പാണ് റോഡിന് ഇരു സൈഡുകളിലും ലൈൻ വരച്ചത് .

 പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. വിജിലൻസിനെ അറിയിക്കുമെന്ന് നാട്ടുകാർ അറിയിച്ചു 

റബ്ബറൈസ് ചെയ്ത റോഡാണെന്ന പ്രതീതി ഇല്ലെന്നും ഏറ്റ കുറച്ചിലുകൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു .

കൊണ്ടോട്ടി ,മുതുവല്ലൂർ ,ചീക്കോട്, വാഴക്കാട് ,അരീക്കോട് എന്നിവിടങ്ങളിലാണ് ഈ റോഡ് കടന്നു പോകുന്നത് .കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് വരെ 21 കിലോമീറ്റർ നീളമുണ്ട് .

ഏതായാലും അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. 

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു