കാരാട് പ്രദേശത്തെ എംസിഎഫ് മാറ്റി സ്ഥാപിക്കണം : സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി


വാഴയൂർ : കാരാട് പ്രദേശത്തെ എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണം : സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി


വാഴയൂർ : വാഴയൂർ പഞ്ചായത്ത് കാരാട് പ്രദേശത്തെ എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
നിലവിൽ ചോലക്കുളത്ത് പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിച്ചു പ്രവർത്തിക്കുന്ന എം സി എഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുമെന്ന് തീരുമാനമെടുത്തു.

പരിസരവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ പരാതി പ്രകാരം പഞ്ചായത്ത് അധികൃതർ വിളിച്ചു ചേർത്തതായിരുന്നു സർവ്വകക്ഷിയോഗം.


 എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറാവില്ലെന്നും, പ്രധിഷേധ പരിപാടികൾ ആരംഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഉറച്ചു നിന്നു.
 
  
 

 പ്രധിഷേധത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുകയും കാരാട് ചോലക്കുളം മെറ്റീരിയൽ കളക്ഷൻ സെന്ററിലേക്ക് മാലിന്യങ്ങൾ കൊണ്ടുവരില്ലെന്നു തീരുമാനവും എടുത്തു.

 വാഴയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ 
ദേവൻ കാരാട് ,
തുളസി കാരാട് , ഹിബത്തുള്ള , എംഇ അബ്ദുൽ അസീസ് , സിപി റഷീദ് , ഹമീദ് 
 മനോജ്‌ കരുമകൻ കാവ് തുടങ്ങിയവരും, ഷിജിൻ കാരാട്, അഭിഷേക്, വിനീത് കാരാട് എന്നിവരും ഹരിത കർമ്മ സേന അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ബിൽകീസ് ചീരോത്ത് സ്വാഗതം പറയുകയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസുദേവൻ ആധ്യക്ഷതയും വഹിച്ച യോഗത്തിൽ ചോലക്കുളം പരിസ്ഥിതി സംരക്ഷണ സമിതി അംഗങ്ങങ്ങളായ ദിജേഷ് അയിലാളത്ത്, നിധേഷ് ടിഎം, ജിബിൻ, സുകുമാരൻ ടിഎം, സുബീഷ് എം, ഷംസീർ കാരാട്, സജിനി ദിജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുക്കുകയും  

 പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി കോലോത്തോടി നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു