ചാലിയാർ സംരക്ഷണത്തിന് നിയമനടപടികൾ കൈക്കൊള്ളണം - എസ് വൈ എസ്


എടവണ്ണപ്പാറ : കോഴിക്കോട് മലപ്പുറം ജില്ലകളിലെ അനേകായിരങ്ങൾ കുടിവെള്ളമായും മറ്റും ഉപയോഗിക്കുന്ന ചാലിയാർ പുഴ മലിനമാക്കാതെ സംരക്ഷിക്കാൻ നടപടികൾ കൈകൊള്ളണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു,

"പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക " എന്ന പ്രമേയത്തിൽ പരിസ്ഥിതി സംരക്ഷണ വാരത്തിൻ്റെ ജില്ലാ ഉദ്ഘാടനം എടവണ്ണപ്പാറ മപ്രം കൂളിമാട് പാലത്തിന് സമീപം ടി.വി ഇബ്റാഹീം എം.എൽ.എ നിർവ്വഹിച്ചു.

എസ് വൈ എസ് സംസ്ഥാന ഓർഗനൈസിംഗ് പ്രസിഡണ്ട് സി.എച്ച് റഹ്മ്മത്തുല്ലാ സഖാഫി എളമരം വിഷയാവതരണം നടത്തി, ജില്ല സെക്രട്ടറി സി.കെ ശക്കീർ അരിമ്പ്ര,ഡോ.എ.കെ അബ്ദുൽ ഗഫൂർ ,പി.കെ മുഹമ്മദ് ശാഫി, സൈദ് മുഹമ്മദ് അസ്ഹരി, മുജീബ് വടക്കേമണ്ണ, ശരീഫ് സഖാഫി ആക്കോട്, കെ പി മുനീർ വാഴക്കാട് ,സലാം എളമരം സംബന്ധിച്ചു..

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു