കൂളിമാട് പാലം മപ്രം ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ


പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ ഉദ്ഘാടനം ചെയ്ത പാലത്തിന്റെ മപ്രം ഭാഗത്താണ് ഡിവൈഡറുകൾ ഇല്ലത്തതിനാൽ അപകട സാധ്യത ഉണ്ടാവുന്നതെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.

കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും മപ്രം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും നേർക്ക് നേർ മുട്ടുന്ന സാഹചര്യം എപ്പോയും ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
.
ഡിവൈഡറുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഉണ്ടാവുന്നതിൽ നിന്ന് സംരക്ഷണമേകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത എളമരം കടവ് പാലത്തിന്റെ മാവൂർ ഭാഗത്ത് ഉദ്ഘാടന പിറ്റേന്ന് അപകടങ്ങളുണ്ടായിരുന്നു.
അതിനാൽ ആദ്യം പോലീസിന്റെ നേതൃത്വത്തിൽ മണൽ ചാക്ക് നിറച്ച് താൽക്കാലിക ഡിവൈഡറുകൾ ഉണ്ടാക്കുകയായിരുന്നു.പിന്നീടാണ് അധികൃതർ ഡിവൈഡർ സ്ഥാപിച്ചത്.

എളമരം പാലത്തിന്റെ മാതൃകയിൽ കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്തും താൽക്കാലി ഡിവൈഡറുകൾ ആദ്യം സ്ഥാപിച്ച് പരിഹാരം ഉടൻ കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു