കൂളിമാട് പാലം: കെ എസ് ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ഇമെയിൽ അയച്ചു

  

കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച കൂളിമാട് പാലത്തിലൂടെ കെ എസ് ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ഇമെയിൽ അയച്ചു.


 കൂളിമാട് കടവിൽ പാലം ഉദ്ഘാടനം ചെയ്തതോടുകൂടി കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്നും വയനാട് ജില്ലക്കാർക്ക് പൂർണ്ണമായും മലപ്പുറം ജില്ലയിലേക്കും കേരളത്തിലെ തെക്കൻ ജില്ലയിലേക്കും അതുപോലെ തിരിച്ചും എളുപ്പവഴി രൂപപ്പെട്ടിരിക്കുകയാണ്. 
 
ഈ സാഹചര്യത്തിൽ ഈ പാലം വഴി കൊണ്ടോട്ടി-സുൽത്താൻ ബത്തേരി, കൽപ്പറ്റ-കൊണ്ടോട്ടി,എടവണ്ണപ്പാറ-മുക്കം, താമരശ്ശേരി-കൊണ്ടോട്ടി,തിരുവമ്പാടി-കൊണ്ടോട്ടി,ബത്തേരി-തൃശ്ശൂർ,താമരശ്ശേരി-കോട്ടക്കൽ തുടങ്ങിയ റൂട്ടുകളും എളുപ്പമാർഗം ഉപയോഗപ്പെടുത്താവുന്ന അന്തർസംസ്ഥാന റൂട്ടുകൾ ഉൾപ്പെടെയുള്ള അനുയോജ്യമായ മറ്റു റൂട്ടുകളും പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.


 മലപ്പുറം, തൃശൂർ, താമരശ്ശേരി തിരുവമ്പാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്ന് കൂളിമാട് പാലം വഴി ബസ് റൂട്ട് അനുവദിക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു