മപ്രം ഗവൺമെന്റ് എൽ പി സ്കൂൾ :വിദ്യാർത്ഥികൾക്ക് ചളിക്കുളം നീന്തി വേണം സ്കൂളിലെത്താൻ


എടവണ്ണപ്പാറ :

മപ്പുറം ഗവൺമെന്റ് എൽപി സ്കൂളിന് മുമ്പിൽ മഴയിൽ രൂപപ്പെട്ട 
വെള്ളക്കെട്ട് വിദ്യാർഥികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. 


ചെറിയ കുട്ടികൾ ബാഗും ചുമന്ന് വെള്ളക്കെട്ട് മറികടക്കാൻ ഏറെ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു .

ജല മിഷൻ ജോലികൾക്ക് വേണ്ടി 
കീറിയ ഭാഗത്താണ് മഴയിൽ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത് .

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് ഈ കുട്ടികളിൽ ഇപ്പോൾ പ്രയാസപ്പെടുന്നത്. 

ക്വോറി വേസ്റ്റ് ഉപയോഗിച്ച് വെള്ളക്കെട്ട് 
 നികത്തിയില്ലെങ്കിൽ വിദ്യാർഥികൾ പ്രയാസപ്പെടുന്നതിനോടൊപ്പം  അപകട സാധ്യത ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .

കൂളിമാട് പാലം തുറന്നതോടെ ഈ റൂട്ടിൽ വാഹനഗതാഗതം ഏറെ ശക്തിപ്രാപിച്ചിരിക്കയാണ്. 

വെള്ളക്കെട്ട് മറികടക്കാൻ ചെറിയ വിദ്യാർഥികൾ റോഡിലേക്ക് നീങ്ങിയാൽ അത് അപകടസാധ്യത വർധിപ്പിക്കും. 

 ഈ പശ്ചാത്തലത്തിൽ പിടി എ അടിയന്തര യോഗം കൂടി 
വെള്ളക്കെട്ട് നീക്കാനുള്ള മാർഗ്ഗങ്ങൾ ആരായണെമെന്ന് നാട്ടുകാർ സൂചിപ്പിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു