എം പി അബ്ദുല്ല അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.



 വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,  സാമൂഹ്യ- സാംസ്കാരിക- പരിസ്ഥിതി മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം.പി അബ്ദുല്ല യുടെ നാലാം ചരമ  വാർഷികമായ ജൂൺ 23 ന് അനുസ്മരണ സമ്മേളനം നടത്തി.

 
 ഫോട്ടോ അനാഛാദനം,എം.പി. അബ്ദുല്ലയുടെ  സ്മരണാർത്ഥം , സാമൂഹ്യ പ്രവർത്തകനും, ജീവ - കാരുണ്യ - സന്നദ്ധ സേവകനുമായ* 
  അൽ- ജമാൽ അബ്ദുൽ നാസറിനുള്ള   അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

 കെ.പി.സി.സി മുൻ സെക്രട്ടറി വി. എ കരീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

  
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റിയാസ് വാഴക്കാട് സ്വാഗതവും, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം കുട്ടി നന്ദിയും പറഞ്ഞു.

സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എ. കരിം, എം. മാധവൻ, ഷാനുജ് വാഴക്കാട്, തറന്മൽ അയ്യപ്പൻ കുട്ടി,  ഒ.വിശ്വനാഥൻ, പി.സുരേന്ദ്രൻ, കെ.പി. രവീന്ദ്രനാഥൻ, ഹമീദ് ഊർക്കടവ്, പി.രവീന്ദ്രനാഥ്, സി.പി. അബൂബക്കർ , ബാബു എടക്കണ്ടി, അസീസ് എടപ്പെട്ടി, വികാസ്, ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു