എടവണ്ണപ്പാറ ജംഗ്ഷനിൽ വീണ്ടും അപകടം: നാലുപേർക്ക് പരിക്ക്


എടവണ്ണപ്പാറ :

തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് അരീക്കോട് നിന്ന് കോഴിയുമായി വന്ന വാഹനം എളമരം റോഡ് വഴി വന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. 

നാലു പേർക്ക് പരിക്കുപറ്റി. ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. 
പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. 

എടവണ്ണപ്പാറ ജംഗ്ഷനിലെ സിഗ്നൽ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി .

ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ്, കെ.ആർ. എഫ്ബി , വാഴക്കാട് പഞ്ചായത്ത് എന്നീ വിടങ്ങളിൽ പരാതി നൽകിയിരുന്നു. 

  ഇവരുടെ ഭാഗത്തു നിന്നും ഒരു അനക്കവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു .

എളമരം കടവ് പാലം ഉദ്ഘാടനം ചെയ്തതിന് ഉടനെ സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു .
നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത് .

കഴിഞ്ഞ 31ന് കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ വാഹന ബാഹുല്യം ക്രമാതീതമായി വർധിച്ചിരിന്നു.
   
അന്യദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷൻ അറിയാതെ പോകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത് .

പരിഹാരം കാണാത്ത പശ്ചാത്തലത്തിൽ പൊതുപ്രവർത്തകർ പൊതുജന താൽപര്യ ഹർജി പ്രകാരം ഹൈക്കോടതിയെ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു