എടവണ്ണപ്പാറ -എളമരം റോഡിൽ :വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണി ഒരുക്കുന്നു .

എടവണ്ണപ്പാറ :എടവണ്ണപ്പാറ -എളമരം റോഡിൽ പാലക്കുഴി ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണി ഒരുക്കുന്നു .


പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുഴിച്ച പരിഹാരം കാണാതെ നീണ്ടുപോവുകയാണ്. കുഴിക്ക് ചുറ്റും അപായ സൂചനകൾ വെച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ ഈ റൂട്ടിൽ അപകടങ്ങൾക്ക് കാരണമാവുമെന്നാണ് നാട്ടുകാർ പറയുന്നത്. 
എളമരം കടവ് പാലം ഉദ്ഘാടനത്തിന് ശേഷം ധാരാളം വാഹനങ്ങൾ ഇടമുറിയാതെ കടന്നു പോകുന്ന റൂട്ടാണിത്.ഇറക്കവും വളവുമുള്ള ഭാഗത്താണ് ഈ കുഴി കുഴിച്ചത്. 

പൈപ്പ് പൊട്ടലും ലീക്കാവുന്നതടക്കുള്ള ജോലികൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു