എടവണ്ണപ്പാറ ജംഗ്ഷനിലെ അപകടങ്ങൾ:വോയ്സ് ഓഫ് എടവണ്ണപ്പാറ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും .


എടവണ്ണപ്പാറ ജംഗ്ഷനിലെ അപകടങ്ങൾ:
വോയ്സ് ഓഫ് എടവണ്ണപ്പാറ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും .

തിങ്കളാഴ്ച പുലർച്ചെ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് പറ്റിയിരുന്നു.
നിരവധി അപകടങ്ങളാണ് നേരത്തെയും ഇവിടെ നടന്നത്. 
എടവണ്ണപ്പാറയിലെ സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പട്ട് വോയ്സ് ഓഫ് എടവണ്ണപ്പാറയുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതിനെന്നും പരിഹാരം ഉണ്ടായില്ലെന്ന് വോയ്സ് ഓഫ് എടവണ്ണപ്പാറ ഇറക്കിയ കുറിപ്പിൽ പറയുന്നു.
ദൈവാധീനം കൊണ്ടാണ് ആളാപായം ഉണ്ടാവാത്തതെന്നും കുറിപ്പിൽ ചൂണ്ടി കാട്ടുന്നു.

സിഗ്നൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രാഫിക്ക് റഗുലേറ്ററിയുടെ മീറ്റിംഗ് വിളിച്ച് ചേർത്ത് പ്രശ്നങ്ങക്ക് അടിയന്തിര പരിഹാരം കാണണമെന്ന് കുറിപ്പ് പറയുന്നു.

അല്ലാത്ത പക്ഷം റോഡ് ഉപരോധ മടക്കമുള്ള പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇന്നിറക്കിയ കുറിപ്പിൽ ചൂണ്ടി കാട്ടി.




Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു