കാരാട് ഗവ: എൽ പി സ്കൂൾ ഹാളിൽ :കുട്ടികളുടെ ഹരിത സഭ ചേർന്നു.


വാഴയൂർ : നവംബർ 14 ശിശു ദിനത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ കാരാട് ഗവ: എൽ പി സ്കൂൾ ഹാളിൽ ചേർന്നു. 


വാഴയൂർ പഞ്ചായത്ത് -മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.



കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വാസു ദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വഫാൻ മാഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ അധ്യക്ഷത വഹിച്ചു . ശുചിത്വ മിഷൻ RP മുഹ്സിന,സുധ പുന്നത്ത് കൊല്ലേരി മെമ്പർ, കാരാട് GLPS H M ഷീബ ടീച്ചർ ആശംസ അർപ്പിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു