ബോക്സിംഗ് റിങ്ങിലും ആയിഷ ദിയക്ക് മെഡൽ നേട്ടം


എടവണ്ണപ്പാറ : കണ്ണൂർ ജി വി എച്ച് എസ് എസ് സ്പോർട്സ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എം ആയിഷ ദിയ വെള്ളി മെഡൽ നേടി. സീനിയർ പെൺകുട്ടികളുടെ 56 കിലോഗ്രാം താഴെയുള്ളവരുടെ വിഭാഗത്തിലാണ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു വെള്ളി മെഡൽ കരസ്ഥമാക്കിയത്.പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്.

ആയിഷ ദിയ ജൂഡോ, റസ്‌ലിംഗ് തലത്തിലും മികവ് തെളിയിച്ച താരം കൂടിയാണ്. ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവ് കൂടിയായ ദിയ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു   മുൻവർഷങ്ങളിലും  നിരവധി മെഡലുകൾ സംസ്ഥാന തലത്തിൽ നേടിയിട്ടുണ്ട്.ഈ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ്.മുതുവല്ലൂർ  സ്വദേശികളായ മേച്ചേരി  എം നസീർ, വി ശബ്രീന ദമ്പതികളുടെ മകളാണ്. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു