കൊണ്ടോട്ടി ഉപ ജില്ലാ സീനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ ചാമ്പ്യന്മാർ




എടവണ്ണപ്പാറ: ഒളവട്ടൂർ യതീം ഖാന സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപ ജില്ലാ സീനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ ചാമ്പ്യന്മാരായി . 



ഫൈനലിൽ ജി എച്ച് എസ് എസ് തടത്തിൽ പറമ്പിനെ തോൽപിച്ചു . ചാമ്പ്യൻഷിപ്പ് സീനിയർ അസിസ്റ്റന്റ് എ വി ശർമ്മ ഉദ്ഘാടനംചെയ്തു. ശംസുദ്ധീൻ , ഇ പി ബഷീർ , എൻ പി അഷ്‌റഫ് , കെ മുഹമ്മദ് സഈദ് , ടി പി അബ്ദുൽ ഗഫൂർ , അബൂബക്കർ , എം എൻ ബഷീർ പങ്കെടുത്തു. എം കെ മുനീർ , മജീദ് ബാവ മത്സരങ്ങൾ നിയന്ത്രിച്ചു . കഴിഞ്ഞ ദിവസം 

തൊടുപുഴയിൽ വെച്ച് നടന്ന 13 വയസ്സിനു താഴെയുള്ളവരുടെയും 15 വയസ്സിന് താഴെയുള്ളവരുടെയും സംസ്ഥാന തല വടം വലി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത HIOHSS വടം വലി താരങ്ങളെ ചടങ്ങിൽ ആദരിച്ചു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു