എടവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ നടപ്പാത നിർമ്മാണം ഉടൻ ആരംഭിക്കും

 .

 

എടവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ റോഡിന്റെ ഇരുഭാഗത്തും നടപ്പാത നിർമ്മാണം ഉടൻ ആരംഭിക്കും .
ജോഷി എന്ന തൃശ്ശൂരിലെ കരാറുകാരന് കൈമാറിയതായും അതോടൊപ്പം എളമരം റോഡിലെ വൈദ്യുതി തൂണുകൾ മാറ്റുന്നത് സംബന്ധമായ പരാതി ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കറിന്റെ നേതൃത്തിൽ നാട്ടുകാരും ചേർന്ന് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുത തൂണുകൾ മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
 നടപ്പാത നിർമ്മിക്കുന്നതിന് കുണ്ടോട്ടി എം എൽ എ ടി.വി ഇബ്രാഹിം മുഖേനെ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു.

രണ്ട് പാലങ്ങൾ തുറന്നതോടെ വാഹനഗതാഗതം ഇരട്ടിച്ചത് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും അപകടകരമായ അവസ്ഥയാണ് സൃഷ്ടിച്ചത്.
ഇത് പൂർത്തിയാകുന്നതോട് കൂടെ നാട്ടുകാർക്ക് ഏറെ ആശ്വാസം പകരും.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു