രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു.


രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു.


രാമനാട്ടുകര കടവ് റിസോർട്ടിൽ നിന്ന് വണ്ടൂരിലേക്ക് ഒരു യോഗത്തിന് പങ്കെടുക്കുവാൻ പോകുന്ന വഴിയാണ് വാലില്ലാ പുഴയിൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന് അഭിവാദ്യമർപ്പിച്ചത്.

നിരവധി നേതാക്കളാണ് ഒരു മണിക്കൂർ മുമ്പേ മുദ്രാവാക്യം വിളിച്ച് രാഹുലിനായി കാത്തുനിന്നത്.

ബുധനാഴ്ച 12 മണിയോടടുത്താണ് രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അപൂർവ്വാവസരം ലഭിച്ചത്.

 വഴക്കട്ടെ മുതിർന്ന നേതാക്കളായ ജൈസൽ എളമരം , സനൂജ് വാഴക്കാട്, ശ്രീദാസ് വെട്ടത്തൂർ, ശിഹാബ് ,ബഷീർ കുനിക്കാടൻ, നാസർ ബാബു ,കരീം എളമരം തുടങ്ങി നിരവധി നേതാക്കൾ രാഹുലിനെ അഭിവാദ്യമർപ്പിക്കാൻ നേരത്തെ എത്തി.
 
വണ്ടൂരിലെ ഒരു ചടങ്ങിനായി പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദേശീയ നേതാവിനെ കാണാനുള്ള അവസരം പ്രവർത്തകർക്ക് ലഭിച്ചത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു