പെരുമ്പാമ്പിനെ പിടികൂടി

.

 ശനിയാഴ്ച രാവിലെ നാലുമണിക്കാണ് വെട്ടത്തുർ ചെറുവാടിക്കടവ് ഗഫൂർ മാരാം തൊടിയുടെ വീട്ടിൽ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

 വീടിനോട് ചേർന്ന് ഉണ്ടായിരുന്ന വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. 
ഗഫൂറിന്റെ വീട് ചാലിയാർ പുഴയോട് ചേർന്നാണ്.

തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. കഴിഞ്ഞ പ്രളയത്തിൽ ധാരാളം പെരുമ്പാമ്പുകൾ നമ്മുടെ സമീപ പ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെന്നും അത്തരം വിഭാഗത്തിൽപ്പെട്ടതാണ് ഇതെന്നുമാണെന്നാണ് ഗഫൂർ പറയുന്നത്.

പുഴയോട് ചേർന്ന സ്ഥലങ്ങളിൽ ഇത്തരം പെരുമ്പാമ്പുകൾ വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അതിനാൽ പുഴയോരങ്ങളിൽ വസിക്കുന്നവർ
ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു