ഒരുമയോടെ അവർ ഒത്തുകൂടി :മപ്രം തടാഴിയിലെ കുഴികൾ നികത്തി

 


എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡിൽ മപ്രം തടാഴിയിലെ കുഴികൾ നാട്ടുകാർ ഒരുമയോടെ നികത്തി.



ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ കുഴികൾ നികത്തൽ ഏറെ വൈകിയാണ് അവസാനിച്ചത്.കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ ഇടതടവില്ലാതെ പോവുന്ന പ്രധാന റോഡായിരുന്നു.


അതിനാൽ ,കുഴികളിൽ വീണ് പരിക്ക് പറ്റുന്നവരുടെ എണ്ണം വർദ്ധിച്ചു.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് മപ്രം സ്വദേശിക്ക് കുഴിയിൽ വീണ് സാരമായി പരിക്ക് പറ്റിയിരുന്നു 

പ്രധാന റോഡായതിനാൽ രണ്ട് ഭാഗങ്ങളാക്കിയാണ് പ്രവർത്തി നടത്തിയത്.

നാട്ടുകാർ ഒരുമയോടെ ഒത്തു ചേർന്നത് ഏറെ ശ്രദ്ദേയമായി.വികസന കാര്യങ്ങിൽ ഈ ഐക്യം ഉണ്ടാവണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു