ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി" സർവ്വേ പരിശീലനം നടന്നു.

വാഴയൂർ പഞ്ചായത്തിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി" സർവ്വേ പരിശീലനം നടന്നു. കൊണ്ടോട്ടി ബ്ലോക്ക് പ്രേരക് സി.കെ - പുഷ്പ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി.കെ.സി അബ്ദുറഹിമാൻ അധ്യക്ഷനായി. വാഴയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി.പി വാസുദേവൻ മാസ്റ്റർ സർവ്വേ പരിശീലന പരിപാടി സർവ്വേ ഫോറം വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീത ടീച്ചർ, വാർഡ്‌ മെമ്പർ ശ്രീ വാസുദേവൻ എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു - പരപ്പനങ്ങാടി പഞ്ചായത്ത് ആർ.പി ശ്രീ സുബ്രഹ്മണ്യൻ എ, സർവ്വേ പരിശീലനം നടത്തി.വാർഡ് മെമ്പർമാരായ മിനി ചരലൊടി, അനിൽകുമാർ എ വി ,ജമില കൊടമ്പാട്ടിൽ, രാജൻ.കെ
 പ്രേരക്മാരായ ഖൈറുന്നിസ. സി പി, ഇന്ദുജ കെ, സോമവല്ലി.വി.കെ, വാർഡുകളിൽ നിന്ന് വന്ന വളണ്ടിയമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.പ്രേരക് സോമവല്ലി.വി.കെ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു