കനത്ത മഴ : എളമരം ഇരട്ടമൊഴി റോഡിൽ ജല അതോറിറ്റി ചെയ്തു വന്നിരുന്ന ജോലികൾക്ക് തകർച്ച : മെറ്റലുകൾ ഒലിച്ചു പോയി

  


ബുധനാഴ്‌ച ഉണ്ടായ കനത്ത മഴയിൽ എളമരം ഇരട്ടമൊഴി റോഡിൽ ജല അതോറിറ്റി ചെയ്തു വന്നിരുന്ന ജോലികൾക്ക് തകർച്ച . കനത്ത മഴയിൽ മെറ്റലുകൾ ഒലിച്ചുപോവുകയായിരുന്നു.

 രണ്ട് മാസങ്ങൾക്ക് മുമ്പാണ് നവീകരണജോലികൾ ആരംഭിച്ചിരുന്നത്. ടാറിംഗ് ജോലികൾ അവസാനിച്ചയുടൻ അഞ്ച് കോടിയുടെ ജോലികൾ ആരംഭിക്കാനിരിക്കയാണ് കനത്ത മഴ ഉണ്ടായത്. അഞ്ച് കോടിയുടെ നിർമ്മാണ പ്രവർത്തികൾ തടസ്സങ്ങൾ നീങ്ങി ഉടൻ പ്രവർത്തിയാരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും നിവേദനം നൽകാനിരിക്കയാണ് നാട്ടുകാർ. കൂളിമാട്, എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞതോടെ വാഹനം പതിന്മടങ്ങ് വർദ്ധിച്ചിരുന്നു. ഗതാഗത കുരുക്കുകൾ നാട്ടുകാർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച് വരികയായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു