കൂളിമാട് പാലം :സമീപന റോഡിനായി കെട്ടിടം പൊളിക്കൽ തുടങ്ങി.

കൂളിമാട് പാലം :സമീപന റോഡിനായി കെട്ടിടം പൊളിക്കൽ തുടങ്ങി.
 കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ സമീപന റോഡ് നിർമ്മാണത്തിനായി മപ്രം സൗത്ത് കൂളിമാടിൽ കെട്ടിടം പൊളിക്കുന്ന ജോലികൾ തുടങ്ങി. 
 
ഫറോക്കിലെ കരാറുകാരാണ് കെട്ടിടം പൊളിക്കാൻ എത്തിയത്.

 രണ്ടുദിവസത്തിനുള്ളിൽ കെട്ടിടം പൊളിക്കൽ അവസാനിക്കുമെന്ന് കരാറേറ്റെടുത്ത മൂസ കോയ പറഞ്ഞു.
 
 കൂളിമാട് പാലത്തിന്റെ അവസാന സ്ലാബ് കോൺക്രീറ്റ് ഈ ആഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.
 

 കൂളിമാട് പാലത്തിനായി മൂന്നുവർഷങ്ങൾക്കുമുമ്പാണ് രണ്ടു നില കെട്ടിടം സർക്കാർ ഏറ്റെടുത്തത്.
 
  പ്രവാസിയായിരുന്ന അമ്പലക്കണ്ടി അഷ്റഫുദ്ദീനിന്റെ താണ് ഈ കെട്ടിടം .
 
അവസാന സ്ലാബ് കോൺക്രീറ്റ് പൂർത്തിയാവുന്നതോടെ ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നമാണ് പൂവണിയുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു