ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് അമീൻ കേരളത്തിൽ പ്രതിനിധീകരിക്കും


എടവണ്ണപ്പാറ.  ജനുവരി 7, 8 തീയതികളിൽ വെച്ച് അസമിൽ വെച്ച്നടക്കുന്ന ദേശീയ  ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ  ചീക്കോട് പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അമീൻ കേരളത്തെ പ്രതിനിധീകരിക്കും .


കാസർകോട് കാഞ്ഞങ്ങാട് ഈ മാസം പതിനെട്ടിന് വെച്ച് നടന്ന സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 16 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ടീമിനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ സിൽവറും മുഹമ്മദ് അമീൻ  നേടിയിരുന്നു .

നേരത്തെ സ്കൂൾ കായികമേളയിൽ 1500, 3000 മത്സരത്തിൽ മുഹമ്മദ് അമീൻ ഇരട്ട വെങ്കലവും  നേടിയിരുന്നു.

ആമില്‍ സുഹൈൽ, മുനീർ ബാബു എന്നിവരുടെ കീഴിലാണ് പരിശീലം നേടിയത്.

വിളയിൽ കോളേജ് ഗ്രൗണ്ട്, ചീക്കോട് സ്കൂൾ ഗ്രൌണ്ട് എന്നിവിടങ്ങളിൽ നിന്നാണ് മുഹമ്മദ് അമീൻ പരിശീലനം നടത്തുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു