വേൾഡ് കപ്പ്‌ കാണാൻ വന്ന വാഴയൂർ പഞ്ചായത്ത്‌ നിവാസികൾക്കു VSF ഖത്തർ സ്വീകരണം നൽകി

വേൾഡ് കപ്പ്‌  കാണാൻ വന്ന പഞ്ചായത്ത്‌ നിവാസികൾക്കു VSF ഖത്തർ സ്വീകരണം നൽകി

ലോക കപ്പ്‌ കാണാൻ വന്ന വാഴയൂർ പഞ്ചായത്തിലെ നിവാസികൾക്കു വി.എസ്എഫ് ഖത്തർ,  വിസി ഹൗസിൽ വച്ചു സ്വീകരണം നൽകി.
കളി കാണാൻ വന്നവർ ഖത്തർ അവർക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂർവ്വം സംസാരിച്ചു.ഖത്തറിലെ ഒരുക്കങ്ങളും ആതിധ്യ രീതികളും മനസ്സുകൾ കീഴടക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. തിരുത്തിയാട്ട് നിന്നും 
അഷറഫ് മാസ്റ്റർ(തിരുത്തിയാട് മഹല്ല് പ്രസിഡൻറ്), അബ്ദുൽ മജീദ്(മുൻ VSF ഉപദേശക അംഗം )നസീഹ്, സാബിക് എന്നിവരും,കോട്ടുപാടത്തു നിന്ന് വാപ്പുട്ടി അജ്മൽ വട്ടീരി (സൗദി )തുടങ്ങിയവർക്കായിരുന്നു സ്വീകരണം നൽകിയത്.

പരിപാടിയിൽ VSF ഉപദേശക അംഗം  സുലൈമാൻ മദനി, ചീഫ് അഡ്വെസർ മഷ്ഹൂദ് വിസി,  അഷറഫ് മാസ്റ്റർ, അബ്ദുൽ മജീദ്, വാപ്പുട്ടി, അജ്മൽ വട്ടീരി, നസീഹ് തിരുത്തിയാട്, ശരത് പൊന്നേപാടം  തുടങ്ങിയവരും സംസാരിച്ചു.

  ഫിഫ വളൻറിയർ മാരായി സേവനം അനുഷ്ഠിച്ച VSF അംഗങ്ങൾ ആയ അബൂബക്കർ തിരുത്തിയാട്, ഫൈറൂസ് കോട്ടുപാടം, അദ്നാൻ അബൂബക്കർ,അതുൽ കൃഷ്ണ രത്നാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡൻറ് റഫീഖ് കാരാട്  അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഫൈറൂസ് സ്വാഗതവും
ആസിഫ് കോട്ടു പാടം നന്ദിയും പറഞ്ഞു.

*വാഴയൂർ സർവീസ് ഫോറം ഖത്തർ*

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു