1000 എപ്പിസോഡുകൾ പൂർത്തിയാക്കി എബിൻ മാഷിന്റെ വാട്സ്ആപ്പ് ക്വിസ്‌

എടവണ്ണപ്പാറ: ക്വിസ്‌ മത്സരങ്ങൾ എബിൻ മാഷിന് എന്നും ലഹരിയാണ്. കൊണ്ടോട്ടി ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനായ എബിൻ കെ. ഐ. സായാഹ്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്‌ എന്ന നൂതനമായ ആശയം ആരംഭിച്ചത് 2020 ഏപ്രിൽ ഒന്നിനാണ്.


 തുടക്കത്തിൽ അഞ്ച് ചോദ്യങ്ങൾ ആണ് ഓരോ ദിവസവും സ്റ്റാറ്റസിൽ ഇട്ടത്. ഏഴ് ചോദ്യങ്ങളുമായി തുടർന്നു കൊണ്ടിരിക്കുന്ന ക്വിസ്‌ 2022 ഡിസംബർ ഇരുപത്തിആറിനാണ് ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയത്.

പൊതു വിജ്ഞാനം, ആനുകാലികം, ചരിത്രം, സ്പോർട്സ്, സിനിമ, വിനോദ സഞ്ചാരം, പരിസ്ഥിതി തുടങ്ങി വൈവിധ്യമാർന്ന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ ആണ് ക്വിസിൽ പൊതുവെ ഉൾപ്പെടുത്തുന്നത്. വീഡിയോ ക്ലിപ്പിങ്ങ്സ് ഫോട്ടോസ് ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസിന്റെ മറ്റൊരു സവിശേഷത.
 ശരിയുത്തരങ്ങൾ തൊട്ടടുത്ത ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സ്റ്റാറ്റസിൽ ഇടുന്നത്.

വിദ്യാർത്ഥികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്‌ കാണുന്നുണ്ട്. പി എസ് സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് വേറിട്ട ഈ ക്വിസ്‌ പരിപാടി.

ഇനിയും പരമാവധി എപ്പിസോഡുകളുമായി മുന്നോട്ട് പോകുവാനാണ് എബിന്റെ ആഗ്രഹം. ആയിരം എപ്പിസോഡിൽ 
വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.

സഞ്ചാരിയും എഴുത്തുകാരനും കൂടിയായ എബിൻ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു