കൂളിമാട് പാലം നിയന്ത്രണവിധേയമായി നടക്കാൻ അനുവദിക്കണമെന്ന്


 കോഴിക്കോട്_ മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ അവസാന കോൺഗ്രീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു .
 
പാലത്തിൻറെ കൈവരികളടക്കം മറ്റു ജോലികൾ പുരോഗമിച്ചു വരികയാണ്.

 എന്നാൽ, പാലത്തിന്റെ ഇരുകരകളിലുമുള്ള മപ്രം, കൂളിമാട് ഭാഗത്തുള്ളവർക്ക് ഓരോ ദിവസവും പാലത്തിന്റെ ജോലികൾ തുടങ്ങുന്നതിനു മുമ്പും അവസാനിച്ചതിനുശേഷവും നടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചു.
 
 നിയന്ത്രണ വിധേയമായി അനുമതി നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് നൽകാനാണ് തീരുമാനം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു