തിരഞ്ഞെടുപ്പ് വേളയിൽവാക്ക് പാലിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ

എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്തിൽ നിന്നും ലഭിച്ച ഹോണറേറിയം മുഴുവൻ നിർധന രോഗികൾക്ക് വിതരണം ചെയ്തു മാതൃകയായി .
 
തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് തറമ്മൽ അയ്യപ്പൻകുട്ടി നിറവേറ്റിയത്, അഞ്ചുവർഷത്തേക്ക് ലഭിക്കുന്ന 5 ലക്ഷത്തോളം രൂപയുടെ ഒന്നാംഗഡുവാണ് ചാലിയപ്രം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. 

ചടങ്ങ് കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു,


 ഹോണറേറിയം വിതരണ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും UDF ചെയർമാനുമായ ജൈസൽ എളമരം, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, ബി.ജെ.പി നേതാവ്  അച്യുതൻ, UDF കൺവീനർ  കെ ആലി, വാർഡ് UDF ചെയർമാൻ എം .മാധവൻ, കൺവീനർ മുഹ്സിൻ, ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു