ജലീൽ കണ്ണഞ്ചീരിക്ക്പൂച്ചകളാണ് താരം

എടവണ്ണപ്പാറ: മപ്രം കണ്ണഞ്ചേരി ജലീൽ പൂച്ചകളെ സ്നേഹിക്കുന്നത് കാണുമ്പോൾ ആർക്കും കൊതി തോന്നും.


 തിരിച്ച് പൂച്ചകൾ ജലീലിനോട് കാണിക്കുന്ന സ്നേഹവും കാണുമ്പോൾ അതിലേറെ അതിശയവും .
 
 കൂളിമാട് പാലത്തിന് സമീപം താമസിക്കുന്ന കണ്ണഞ്ചീരി ജലീലിന്റെ പൂച്ചകളുടെ അനുസരണയും ജലീലിനോടുള്ള സ്നേഹവും കാണേണ്ടതുതന്നെ.
 

 ജെസിബി ,ടിപ്പർ എന്നിവ വാടകയ്ക്ക് നൽകിവരുന്ന സ്ഥാപനം നടത്തി വരികയാണ് ജലീൽ.
 
വീട്ടിലെത്തുന്ന ജലീലിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ വളർത്തു പൂച്ചയടക്കം ചുറ്റുപാടുകളിൽ നിന്ന് പൂച്ചകളുടെ വരവ് കാണേണ്ടതു തന്നെ .

വീട്ടിലേക്ക് ഉള്ള സാധനങ്ങൾക്ക് ഒപ്പം തന്റെ പ്രിയപ്പെട്ട പൂച്ചകൾക്കും മീൻ വാങ്ങിയിട്ടുണ്ടാവും .100 രൂപയുടെ മീൻ എന്നും വാങ്ങും .

 ഒരു വളർത്തു പൂച്ചയും ഏഴോളം പൂച്ചകളും കൂടെയുണ്ട് ഇപ്പോൾ .
 

 വളർത്തു പൂച്ച ബെഡിൽ സ്വന്തം മക്കളെ പോലെ കിടന്നുറങ്ങുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും പൂച്ചകൾ തന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ഉണ്ടെന്നും ജലീൽ പറയുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു