കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി

കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി


 കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി.
 
 ബുധനാഴ്ച രാവിലെ ഏഴരയോടടുത്താണ് കോൺക്രീറ്റ് തുടങ്ങിയത്.
 
 2002 ൽ തുടങ്ങിയ കാത്തിരിപ്പ് അവസാന റൗണ്ടിൽ എത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ .
 

പാലത്തിന്റെ ഇരുകരകളിലും സമീപന റോഡുകൾക്കായി നിർമ്മാണം തുടങ്ങിയിട്ടുണ്ട്. 

307 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയും 7.5 മീറ്റർ റോഡുമാണുള്ളത്. 13 തൂണുകളും 12 സ്പാനുകളുമാണ് പാലത്തിനുള്ളത്.

 2016- 17 ഒന്നാം പിണറായി സർക്കാരിൻറെ വാർഷിക ബജറ്റിൽ കിഫ്ബി ഫണ്ട് വഴി 25 കോടി നീക്കിവെച്ചു. 
 
2019 മാർച്ച് 19ന് മന്ത്രി ടി. പി രാമകൃഷ്ണനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത് .

ഊരാലുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് .

 2019 ലെ പ്രളയത്തിൽ പൈലിംഗിനായി നിർമ്മിച്ച ഐലൻഡുകൾ ഒലിച്ചു പോയിരുന്നു .
 
ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

എന്നാൽ, രണ്ടാഴ്ചകൾക്ക് മുമ്പ് നിർമാണം സന്ദർശിക്കാനെത്തിയ പി.ടി.എ റഹീം എംഎൽഎ പറഞ്ഞത് നിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ്.

 വർഷങ്ങൾക്കുമുമ്പ് കടത്തു തോണിയിൽ ആരംഭിച്ച സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന അതിരറ്റ സന്തോഷത്തിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു