വീട് തുറന്ന് അഞ്ച് പവൻ സ്വർണ്ണവും 15000 രൂപയും മോഷ്ടിച്ചു

രാവിലെ വാതിൽ പൂട്ടി ജോലിക്ക് പോയ സമയം വീട് തുറന്ന് അഞ്ച് പവൻ സ്വർണ്ണവും 15000 രൂപയും മോഷ്ടിച്ചു.
 വാവൂർ പിലാശേരി ഇരത്തിമാക്കൽ ഇബ്രാഹിമിന്റെ വീട്ടിലാണ് പകലിൽ മോഷണം നടന്നത്. 
 
ഇബ്രാഹിമും ഇളയ സഹോദരനും ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. 

ചെറിയ സഹോദരൻ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെത്തിയപ്പോളാണ് വാതിൽ തുറന്നിട്ടതായി കാണുന്നത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് വളയും ഒരു ചെയിൻ ഒരു പാദസ്വരവും കളവ് പോയതായി കണ്ടെത്തിയത്. കൂടാതെ, 15000 രൂപയും നഷ്ടമായിട്ടുണ്ട്. 

വാഴക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു