എളമരം പാലത്തിലൂടെ ബസ് റൂട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ബഹുജന പ്രക്ഷോപത്തിലേക്ക്

എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എളമരം ജനകീയ ആക്ഷൻ കമ്മിറ്റി ബഹുജന സമരത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
ആർ ടി. ഒ യോഗങ്ങളിൽ തീർപ്പാവാതെ വരുന്ന പശ്ചാത്തലത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രക്ഷോപത്തിനിറങ്ങുന്നത്. നേരത്തെ, കളക്ടർ, മന്ത്രി, എം.പി.മാർ എന്നിവർക്ക് പരാതി നൽകിയിരുന്നു.

ജനുവരി 8 ന് ബഹുജന മാർച്ചും ധർണ്ണയും എളമരം കടവ് പാലം പരിസരത്ത് വൈ: 4 മണിക്ക് നടക്കുമെന്ന്
ആക്ഷൻ കമ്മിറ്റി ഇറക്കിയ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.



 ജില്ലാ കലക്ടറെ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നേരിൽ കണ്ട് ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും ആർടി ഒ തീരുമാനങ്ങൾ പെട്ടെന്ന് മാറ്റാൻ സാധിക്കില്ല , പഠനം ആവശ്യമാണ്, സമയമെടുക്കുമെന്ന നിലപാടാണ് കലക്ടർ സ്വീകരിച്ചെതെന്ന് കുറിപ്പിൽ പറയുന്നു.


ജനകീയ സമരത്തിന് മുന്നോടിയായി മലപ്പുറം, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിൽ ആക്ഷൻ കമ്മറ്റി പത്രസമ്മേളനം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ പറയുന്നു.

യോഗത്തിൽ സലാം എളമരം, കളത്തിൽ അബ്ദുറഹിമാൻ, ജൈസൽ എളമരം, ടി.പി ഇസ്മായിൽ, എടപ്പെട്ടി അബ്ദു റഹീം, കെ.ടി സൽമാൻ , ആബിദ് എളമരം, കൈതക്കൽ ശംസു . പി.എ മജീദ്, ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു